mehandi new

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുവാൻ അവിശുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുന്നു – എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി

fairy tale

ചാവക്കാട് : ബി ജെ പി ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളാനിടയാക്കിയത് യു ഡി എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി​ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

planet fashion

ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. പാർട്ടി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പ്രതികയ്ക്ക് ഒപ്പം സംസ്ഥാന പാർട്ടി നേതൃത്വം ഫോറം നമ്പർ ബി ഒപ്പിട്ട് നൽകണമെന്ന് അറിയാത്തതാണോ? എല്ലാ പാർട്ടികളും ഡമ്മി സ്ഥാനാർത്ഥികളെ നൽകാറുണ്ട്. എന്തുകൊണ്ട്ഗുരുവായൂരിലും മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബിജെപിയുടെ ഡെമ്മി സ്ഥാനാർത്ഥികൾ പത്രിക നൽകിയില്ല എന്നതും സംശയകരമാണ്. ഇതെല്ലാം ആസൂത്രിതമായി നടപ്പിലാക്കിയ ഒരു പദ്ധതിയുടെ ഭാഗമായിട്ടെ കാണാനാകു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തുവാൻ അവിശുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. തൊട്ടടുത്ത മണ്ഡലമായ മണലൂരിൽ ബി ജെ പിയുടെ സംസ്ഥാന നേതാവ് മത്സരിക്കുമ്പോൾ കോൺഗ്രസ്സുകാർ പോലും അറിയാത്ത ഒരു സ്ഥാനാർത്ഥിയെയാണ് യു ഡി എഫ് അവിടെ മത്സരിപ്പിക്കുന്നത്. ഈ കള്ളക്കളിയെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്.

വടകരയിലുംബേപ്പൂരിലും പണ്ട് അരങ്ങേറിയ അവിശുദ്ധ സഖ്യത്തിന്റെ പുതിയ പതിപ്പിനെ ജനങ്ങൾ തള്ളിക്കളയണമെന്നും മണ്ഡലത്തിലെ നിഷ്പക്ഷരായ ജനങ്ങൾ ഈ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തുവാൻ മുന്നിട്ടിറങ്ങണമെന്നും പ്രസ്ഥാവനയിൽ അഭ്യർത്ഥിച്ചു.

Jan oushadi muthuvatur

Comments are closed.