പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുവായൂര്‍: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചൂല്‍പ്പുറം കൊമ്പത്തയില്‍ അബ്ദുള്‍ റസാഖിന്റെ മകളും കേച്ചേരി അമ്പലത്തുവീട്ടില്‍ ജസീമിന്റെ ഭാര്യയുമായ ജസ്‌നിം (20) ആണ് മരിച്ചത്. 12 ദിവസം മുമ്പ് തൃശൂരിലെ ആശുപത്രിയില്‍ ജസ്‌നിം പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നി്ന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ്: റംല.

Comments are closed.