mehandi banner desktop

ജോലിസ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു

fairy tale

ചാവക്കാട്: അകലാട് ജോലി സ്ഥലത്ത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ്
മരിച്ചു. അകലാട് വട്ടംപറമ്പിൽ മനോഹരൻ്റെ മകൻ മനീഷ് (കണ്ണൻ -33) ആണ് മരിച്ചത്.

planet fashion

ജോലി സ്ഥലത്ത് വെച്ച് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

എട്ട് മാസം മുമ്പ് വിദേശത്തു നിന്നും നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം കെട്ടിട നിർമാണ ജോലികൾ ചെയ്യുകയായിരുന്നു മനീഷ്.

സംസ്കാരം ഇന്ന് പകൽ 12 ന് എളവള്ളി ശ്മശാനത്തിൽ.
അമ്മ: ശകുന്തള
സഹോദരി: ശ്യാമ (സൗമ്യ )

Comments are closed.