mehandi new

പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

jafarവടക്കേകാട് : പള്ളിക്കാട്ടില്‍ യുവാവ് തൂങ്ങിമരിച്ചനിലയില്‍. വടക്കേകാട് ഏരിഞ്ഞിപ്പടി ഖബര്‍സ്ഥാനിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍കണ്ടെത്തിയത്. പുളിക്കപ്പറമ്പിൽ മുഹമ്മ തുണ്ണി (മീശ മുഹമ്മദുണ്ണി)യുടെ മകൻ ജാഫർ ആണ് മരിച്ചത്.
ഗള്‍ഫില്‍ നിന്നും നാല് ദിവസത്തെ അവധിക്ക് വന്ന ജാഫര്‍ ഇന്നലെ രാത്രി പതിനൊന്നു മണിക്ക് തിരികെ പോകേണ്ടതായിരുന്നു. ഇന്നലെ രാത്രി ഏഴുമണി മുതല്‍ ജാഫറിനെ കാണാതായതായി വീട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ മദ്രസ്സ വിദ്യാര്‍ഥികളാണ് പള്ളിക്കാട്ടില്‍ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. മദ്രസ്സാധ്യാപകന്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പള്ളിയോടടുത്തുള്ള പറമ്പിലെ മരത്തിന്റെ പള്ളിക്കാട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കൊമ്പിലാണ് ജഡം തൂങ്ങി നില്‍ക്കുന്നത്. ചെരിപ്പുകള്‍ മതിലില്‍ ഊരിവെച്ചനിലയില്‍ കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹത്തിന്‍റെ പിരടിയില്‍ പാടുകള്‍ കാണുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് സംസാരം.

 

Mss conference ad poster

ഫോട്ടോ : വിവരമറിഞ്ഞ് പള്ളിക്കാട്ടില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.