mehandi new

ജയിലിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു

fairy tale

ചാവക്കാട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചാവക്കാട് മണത്തല ഐനിപ്പുളളി  പൊന്നുപറമ്പിൽ  വീട്ടിൽ ജയൻ മകൻ നിജിത്ത് (27 ) നെ  കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ഗുരുവായൂർ, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി  മയക്കുമരുന്ന്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിജിത്തെന്ന് പോലീസ് പറയുന്നു.  ആറുമാസത്തെ ജയിൽവാസം കഴിഞ്ഞ് അടുത്തിടെയാണ് നിജിത്ത് പുറത്തിറങ്ങിയത്.

Mss conference ad poster

ചാവക്കാട് മേഖലയിൽ സ്ഥിരം കുറ്റകൃത്യത്തിലേർപ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഗുരുവായൂർ എസിപി കെജി സുരേഷ് അറിയിച്ചു. 

ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് നിജിത്തിനെ അറസ്റ്റ് ചെയ്തത്. എ എസ് ഐ ടാജി, അൻവർ സാദത്ത്, സിപിഒ അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

planet fashion

Comments are closed.