സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോയിലെ യുവാവ് മാനസിക രോഗിയെന്ന് പോലീസ് – സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
ഗുരുവായൂർ : സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോവിലുള്ള യുവാവിനെതിരേയും പ്രകോപനപരമായ കമന്റിനെതിരെയും ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗുരുവായൂരിലെ ഒരു സ്ഥാപനത്തിലെ സി സി റ്റി വിയിൽ പതിഞ്ഞ സമൂഹ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിലുള്ള ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീം (48) എന്നയാൾക്കെതിരെ ഗുരുവായൂർ ടെംമ്പിൾ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന് 25 വർഷത്തോളമായി മാനസിക വൈകല്യമുള്ളതാണെന്നും അതിനുള്ള ചികിത്സയിലാണെന്നും അന്വേഷണത്തിൽ അറിവായിട്ടുണ്ട്.
ഗുരുവായൂർ പടിഞ്ഞാറെ നടയില്‍ ഉള്ള പാരഡൈസ് റസ്‌റ്റോറന്റെ മുതലാളി ഹക്കിം സമീപത്തുള്ള മറ്റൊരു സ്ഥാപനത്തിന് മുന്നിലെ തുളസിത്തറയില്‍ ഗുഹ്യരോമം പറിച്ച് ഇടുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തായത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സ്പർദ്ദ വളർത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ (കമൻറ്) പ്രചരിപ്പിക്കുന്നവർക്കുമെതിരെ കൂടുതൽ നിരീക്ഷണവും നടന്നുവരുന്നുണ്ടെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ് അറിയിച്ചു.
Comments are closed.