തെക്കഞ്ചേരി ഐ ഒ ബി ബൈലൈൻ റോഡ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് :നഗരസഭ പതിനാറാം വാർഡിൽ നിർമ്മിച്ച തെക്കഞ്ചേരി റോഡിനെയും ഐ.ഒ.ബി റോഡിനെയും ബന്ധിപ്പിക്കുന്ന ഐ ഒ ബി ബൈ ലൈൻ റോഡിന്റെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മുൻ എം.എൽ.എ കെ.വി അബ്‌ദുൾഖാദർ മുഖ്യാതിഥിയായി.
കെ.വി. അബ്ദുൾഖാദർ എം എൽ എ ആയിരിക്കെ അനുവദിച്ച സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. വെള്ളക്കെട്ടുനിറഞ്ഞതും മഴക്കാലത്തു വെള്ളം കയറുന്ന പ്രദേശവുമായതിനാൽ കോൺക്രീറ്റ് റോഡാണ് നിർമ്മിച്ചിട്ടുള്ളത്.230 മീറ്റർ നീളവും 2.80 മീറ്റർ വീതിയുമുള്ള റോഡിനോട് അനുബന്ധമായി കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും ഒരു കൾവെർട്ടും 25 മീറ്റർ കാനയും നിർമ്മിച്ചിട്ടുണ്ട്.
വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ബുഷറ ലത്തീഫ് സ്വാഗതമാശംസിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്‌ദുൾ റഷീദ് പി.എസ്, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ, അസി. എഞ്ചിനീയർ ജെസ്സി ടി. ജെ, റോഡ് കോൺട്രാക്ടർ സുനിൽകുമാർ എന്നിവരും സംബന്ധിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് അൻവർ എ വി നന്ദി പറഞ്ഞു.
Comments are closed.