mehandi new

കൊമ്പന്റെ കൊമ്പനായി തിരുവമ്പാടി കുട്ടിശങ്കരൻ പത്തുവർഷക്കാലം മമ്മിയൂരിൽ

fairy tale

planet fashion

ചാവക്കാട് : തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവ പറമ്പുകളിലെ നിറസാനിധ്യമായിരുന്ന തിരുവമ്പാടി കുട്ടിശങ്കരന്റെ പത്തു വർഷക്കാലം മമ്മിയൂരിൽ. ബീഹാറിൽ നിന്നും 1979ലാണു കുട്ടിശങ്കരൻ കേരളത്തിലെത്തിയത്.
വാഴാനി അടുത്ത് കിറാങ്ങാട്ടു മനയിലെ തമ്പുരാനാണ് കുട്ടിശങ്കരനെ ബീഹാറിൽ നിന്നും വാങ്ങിയത്. 1981 ൽ ആന മമ്മിയൂരിലെ കൊമ്പൻ തറവാട്ടുകാരുടെ സ്വന്തമായി. പൂമ്പുള്ളി ആറാം തമ്പുരാൻ വഴിയായിരുന്നു കൊമ്പൻ കുടുംബം ആനയെ സ്വന്തമാക്കിയത്. തുടർന്ന് പത്തുവർഷക്കാലം മമ്മിയൂരിലെ മരമില്ലിലായിരുന്നു കുട്ടിശങ്കരന്റെ ജീവിതം.

പിന്നീട് 1991 ന് ശേഷം ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലായി കുട്ടിശങ്കരൻ. ചാവക്കാട് നിറയെ ഗോഡൗണുകൾ ഉണ്ടായിരുന്ന പറപ്പൂക്കാരൻ കുടുംബത്തിലെ അംഗമായിരുന്നു ഡേവിഡ്. അദേഹത്തിന്റെ മരണശേഷം ആനയുടെ ഉടമസ്താവകാശം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു.

കൊമ്പനെ ഏറ്റെടുക്കാൻ ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാൻ കൈമാറാനും നിയമം അനുവദിക്കുന്നില്ല. അതോടെ 68 വയസ്സായ ആനയെ വനം വകുപ്പിനു നൽകാൻ ഡേവിസിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. അപേക്ഷ കിട്ടി ഉടൻതന്നെ ആനയെ ഏറ്റെടുത്തതായി വനം വകുപ്പ് ഉത്തരവിറക്കിയെങ്കിലും ആനയെ കൊണ്ടുപോയില്ല. ആരോഗ്യ പരിശോധന നടത്തി അന്നുതന്നെ ആനയെ കോടനാട് ആന കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. എന്നാൽ ഒന്നര വർഷമായിട്ടും ആന പഴയ ഉടമസ്ഥരുടെ പരിചരണത്തിൽ തൃശൂരിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

കുട്ടിശങ്കരൻ ചരിഞ്ഞ വാർത്ത കൊമ്പൻ കുടുംബത്തിലും ദുഃഖം പടർത്തി.

Jan oushadi muthuvatur

Comments are closed.