തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗുരുവായൂർ ചാവക്കാട് മേഖലയിലെ അറുപത്തിമൂന്നോളാം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്.

വിശക്കുന്നവരുടെ വിശപ്പകറ്റാൻ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഭക്ഷണ വിതരണത്തിന് കൂട്ടായ്മയിലെ അംഗങ്ങളായ നൗഷാദ് മാംഗോ മാക്സ്, സി കെ റജീബ്, മൊയ്‌നു, പ്രവീൺ എന്നിവർ നേതൃത്വം നൽകി.

Comments are closed.