തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ കൊടിയേറ്റം നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻറ് പി. എം മുകുന്ദൻ, സെക്രട്ടറി എം എസ് വേലായുധൻ, ട്രഷറർ എo ഡി പ്രകാശൻ, എം കെ രാജൻ, എംസി അഖിലൻ, കണ്ടമ്പുള്ളി ഗോപി, എം എസ് മദനൻ, എം കെ ധർമ്മൻ, എം എസ് ശ്രീവത്സൻ എന്നിവർ നേതൃത്വം നൽകി. മകരം 10ജനുവരി 24 ബുധനാഴ്ചയാണ് ഉത്സവം.

Comments are closed.