തൊട്ടാപ്പ് പാരഡൈസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കടപ്പുറം: തൊട്ടാപ്പ് പാരഡൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്-2026 സംഘടിപ്പിച്ചു. വല്ലങ്ങിപ്പാടത്ത് വെച്ച് നടന്ന ഇഫ്താർ സംഗമം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് മനാഫ് വി.എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാഹില വഹാബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ് ജസീൽ, സെക്രട്ടറി ഫഹദ്, ട്രഷറർ അനസ്, ക്ലബ് അംഗങ്ങളായ മനു, അദ്വൈത്, ഫാറൂഖ്, സിനാൻ, അൻസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments are closed.