mehandi new

തിരുവത്രയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു – നാലുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

fairy tale

തിരുവത്ര : അയിനിപ്പുള്ളി ഖുമ്പ മസ്ജിദിനു സമീപം ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം നാലുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.
തിരുവത്ര പുത്തൻകടപ്പുറം സ്വദേശികളായ തെക്കൻ കോയ (73), കൊട്ടിലിങ്ങൽ ജംഷീർ ( 28), പാലപ്പെട്ടി മുബഷിർ (28), കറുത്തേടത്ത് രഘു (47) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.
തലക്ക് ഗുരുതരമായ പരിക്കേറ്റ രഘുവിനെ തൃശൂരിലേക്ക് മാറ്റി.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. കൂറ്റനാട് സ്വദേശികളായ ദമ്പതികൾ ചാവക്കാട് ഭാഗത്ത് നിന്നും വന്നു കനോലി കാനാലിനരികിലുള്ള ശ്രീചിത്ര ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനായി ദേശീയപാത ക്രോസ് ചെയ്യാനായി സിഗ്നൽ ഇട്ട് നിൽക്കുന്നതിനിടെ ചാവക്കാട് ഭാഗത്ത് നിന്നും വന്ന മറ്റൊരു വാഹനം പിറകിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം മുന്നോട്ട് പോയി റോഡിന് കുറുകെ വരികയും ഈ സമയം എതിർ ദിശയിൽ നിന്നും വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.