mehandi banner desktop
Chavakkad online

തെരുവ് നായയുടെ ആക്രമണം – മൂന്നു വയസ്സുകാരിക്ക് കടിയേറ്റു

Ft

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം. മൂന്നുവയസ്സുകാരിക്ക് കടിയേറ്റു.
കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഷെഫീന്റെ മകൾ മെഹ്‌സ ഫാത്തിമ (3)ക്കാണ് കടിയേറ്റത്. പുത്തൻകടപ്പുറത്തുള്ള മാതാവിന്റെ വീട്ടിൽ വെച്ച് ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയുടെ കാലിൽ നായ കടിക്കുകയായിരുന്നു.

Jan oushadi

പരിക്കേറ്റ മെഹ്സ ഫാത്തിമയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.