mehandi banner desktop
Chavakkad online

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

Ft

മുതുവട്ടൂർ: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2020, 2021 വർഷങ്ങളിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ അഹ് ലം അബ്ദുൾ അസീസിനേയും അനുമോദിച്ചു‌.

Jan oushadi

ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡൻ്റ് എ. അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.വി.രാധാകൃഷ്ണൻ സമ്മാനദാനം നടത്തി.

മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി.വി.ഫൈസൽ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് വി.ഐ. സുലൈമാൻ അസ്ഹരി ആമുഖഭാഷണവും ഇമാം മുഹമ്മദ് ആരിഫുദ്ദീൻ ഖിറാഅത്തും നിർവ്വഹിച്ചു.
മഹല്ല് സെക്രട്ടറി പി.വി.ഉസ്മാൻ നന്ദിയും പറഞ്ഞു.

ആർ.വി.അബ്ദുൾ റഷീദ്, പി.കെ.മുഹമ്മദ് ഷെരീഫ്, പി.എം.ഹബീബ്, എം.പി. ബഷീർ, എൻ.കെ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.