തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി. ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി എൻ. കെ. അക്ബർ നിർവഹിച്ചു.

ചാവക്കാട് ബീച്ചിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ ജോയിന്റ്റ് സെക്രട്ടറി റീന കരുണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. എം. അലി, നേതാക്കളായ ടി. എം. ഹനീഫ, എം. എ. വഹാബ്, വസന്ത വേണു, ടി. എ. അബുബക്കർ, മുട്ടിൽ അനിൽകുമാർ, സുകുമാരൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ. എസ്. അനിൽകുമാർ സ്വാഗതവും കരിബൻ സന്തോഷ് നന്ദിയും പറഞ്ഞു.

Comments are closed.