തൃശ്ശൂർ ഹെൽത്ത് ലൈൻ ജീവിത ശൈലി രോഗ നിർണ്ണയ നിയന്ത്രണ ചികിത്സാ പദ്ധതിക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട് : തൃശ്ശൂർ ഹെൽത്ത് ലൈൻ
ജീവിത ശൈലി രോഗ നിർണ്ണയ – നിയന്ത്രണ ചികിത്സാ പദ്ധതിയുടെ
ചാവക്കാട് നഗരസഭാ തല ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ബുഷറ ലത്തീഫ് നിർവഹിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയുടെ മുഴുവൻ വാർഡിലും ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്കുകൾക്ക് തുടക്കം കുറിക്കും.

പാലയൂർ നഗരസഭ ഹെൽത്ത് വെൽനസ് സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി. പദ്ധതി വിശദീകരണം നടത്തി. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മാരായ ബാനിഷ ബാബു, സുസ്മിത എസ്. എസ്, ആഷിന എസ്, നഴ്സിങ് ഓഫീസർ ഷിമ ദിവാകരൻ, ജീൻസി വി എസ്, ഡയറ്റീഷ്യൻ അമ്പിളി അപ്പുകുട്ടൻ, ഭവദാസ് കെ.വി എന്നിവർ പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. കൗൺസിലർ പ്രമീള എം ബി. നന്ദി പറഞ്ഞു. 66 പേർ ക്യാമ്പിൽ പങ്കെടുത്തു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.