mehandi new

തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം

fairy tale

ഗുരുവായൂർ  : തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി  വി.എസ്.സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ബസ്റ്റാൻഡ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ജുളവരെ ആനയിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി പ്രസാദഊട്ടിൽ പങ്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ,  ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, പി.ടി. കുഞ്ഞുമുഹമ്മദ്, ഗീതാഗോപി,  സി.പി.എം ഏരിയ സെക്രട്ടറി ടി. ടി.ശിവദാസൻ, എൽ.ഡി.എഫ് കൺവീനർ പി.കെ. സെയ്താലിക്കുട്ടി, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി.മുഹമ്മദ് ബഷീർ, ജില്ല കമ്മിറ്റി അംഗം  സി. വി.ശ്രീനിവാസൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ചുമരെഴുത്തുകളും സജീവമായി.

Macare 25 mar

Comments are closed.