തിരുവത്ര അബ്ദുനാസർ ഫൈസി അനുസ്മരണവും മദ്രസാ അവാർഡ് വിതരണവും സംഘടിപ്പിച്ചു

തിരുവത്ര : അബ്ദുന്നാസർ ഫൈസി ഫൗണ്ടേഷൻ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും മദ്റസാ അവാർഡ് വിതരണവും ഡോ അബ്ദുലത്തീഫ് ഹൈതമി ഉദ്‌ഘാടനം ചെയ്തു. തിരുവത്ര പടിഞ്ഞാറേ ജുമാമസ്ജിദ് ഖത്തീബ് ബാവ മുസ്ല്യാർ, വിവിധ മദ്രസകളിലെ പ്രധാനാധ്യാപകർ , വിദ്യാർഥികൾ, ഫൗണ്ടേഷൻ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. തിരുവത്ര മേഖലയിലെ മദ്രസകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കൺവീനർ പി എം നാസര്‍ ആമുഖവും, ചെയർമാൻ സത്താർ ദാരിമി സ്വാഗതവും, വി മിർകാസിം നന്ദിയും പറഞ്ഞു.

Comments are closed.