ബ്ലഡ് കാൻസർ രോഗിയായ ആറുവയസ്സുകാരന് തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ചികിത്സാ സഹായം കൈമാറി

തിരുവത്ര: കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷരമുറ്റം ചികിത്സ സഹായം നൽകി. കുന്നംകുളം പോർക്കുളം സ്വദേശിയായ സെൽവൻ, രമ്യ ദമ്പതികളുടെ മകൻ 6 വയസ്സുകാരനായ ആരവിനാണ് ചികിത്സാ സഹായം നൽകിയത്. ബ്ലഡ് കാൻസറും അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗവും ബാധിച്ച ആരവിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ചിലവിലേക്കാണ് ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പ് സ്വരൂപിച്ച ഒന്നാം ഘട്ട ചികിത്സാസഹായം കൈമാറിയത്.

ഗ്രൂപ്പ് അഡ്മിന്മാരായ നൗഷാദ് മാങ്കോ മാക്സ്, പ്രവീൺ, സബീഷ്, മൊയ്‌നു എന്നിവർ ആരവിനെ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ സന്ദർശിച്ചു. രണ്ടാംഘട്ട ചികിത്സാ സഹായത്തിലേക്കുള്ള ഫണ്ട് ഗ്രൂപ്പ് സ്വരൂപിച്ച് നൽകും.

Comments are closed.