ടി എൻ പ്രതാപൻ എം.പിയെ ക്ഷണിച്ചില്ല – അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം യു ഡി എഫ് ബഹിഷ്ക്കരിച്ചു

പുന്നയൂർക്കുളം: കേന്ദ്രഗവണ്മെന്റിന്റെ നാഷ്ണൽ റർബൺ പദ്ധതി പ്രകാരം നിർമിച്ച അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ടി. എൻ. പ്രതാപൻ എം.പി യെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ചടങ്ങ് ബഹിഷ്കരിച്ചു. ഗുരുവായൂർ എം എൽ എ യും പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തും കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകളിൽ പോലും എംപി യെ തഴയുന്ന നടപടി തരംതാഴ്ന്ന രാഷ്ട്രീയ നിലപാടാണെന്നു യു ഡി എഫ് നേതാക്കളായ എ എം അലാവുദ്ധീൻ, എ കെ മൊയ്‌ദുണ്ണി, മൂസ ആലത്തയിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Comments are closed.