mehandi new

വിദ്യാർഥികളിൽ നല്ല ഭക്ഷണ ശീലം വളർത്തുന്നതിനായി നാടൻ ഭക്ഷണമേള സംഘടിപ്പിച്ചു

fairy tale

പുതുപൊന്നാനി: പ്രകൃതിദത്തമായ ഭക്ഷണം വിദ്യാർഥികളിൽ പരിചയപ്പെടുത്തുന്നതിനും  നല്ല ഭക്ഷണ ശീലം വളർത്തുന്നതിനുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷണ മേളയും രക്ഷാകർതൃ ബോധവത്‌കരണവും നടത്തി. വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. സ്‌കൂൾ കൗൺസിലർ ധന്യ ആബിദ് മുഖ്യാതിഥിയായി. സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി,  അധ്യാപകരായ എം. ധനദാസ്, സിനി ജോൺസൺ, നുസ്രത്ത് ബീഗം, എം.വി. നിമിത തുടങ്ങിയവർ പ്രസംഗിച്ചു.

planet fashion

ഫോട്ടോ : – പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നടന്ന നാടൻ ഭക്ഷണ മേളയും രക്ഷാകർതൃ ബോധവത്‌കരണവും വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം ചെയ്യുന്നു.

Macare 25 mar

Comments are closed.