ചാവക്കാട് നഗരസഭയിൽ 35 പേർക്ക് കോവിഡ് – തിരുവത്രയിൽ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകൾ

ചാവക്കാട് : കോവിഡ് രണ്ടാം തരംഗം ശേഷം ചാവക്കാട് നഗരസഭയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍.

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്‌നഗരസഭയിലെ ഒന്നാം വാർഡായ തിരുവത്ര പുത്തൻ കടപ്പുറം നോർത്ത്, രണ്ടാം വാർഡായ തിരുവത്ര ഗ്രാമക്കുളം എന്നിവിടങ്ങളിൽ നാളെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ല കളക്ടര്‍ പ്രഖ്യാപിച്ചു.
മേഖലയില്‍ ദിനം പ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. ഇന്ന് 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


			
				
											
Comments are closed.