mehandi new

തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു

fairy tale

ചാവക്കാട് : തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ച് നിന്ന് കത്തിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി.
ഇന്ന് വൈകുന്നേരം ആറരമണിയോടെയാണ് സംഭവം.

planet fashion

വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ കെ എസ് ഇ ബി ജീവനക്കാർ വൈദ്യുതി വിച്ചേദിച്ചു. തുടർന്ന് നാട്ടുകാരും കെ എസ് ഇ ബി ജീവനക്കാരും ചേർന്നു മണൽ വാരിയെറിഞ്ഞു തീ കെടുത്തുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണം. മേഖലയിൽ മണിക്കൂറികളോളം വൈദ്യുതി നിലച്ചു.

ഫോട്ടോ: കത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്‌ഫോർമറിലെ തീ കെടുത്താൻ ശ്രമിക്കുന്ന കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും

Ma care dec ad

Comments are closed.