mehandi new

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ – തീരം വറുതിയിലേക്ക് – സൗജന്യ റേഷന്‍ അനുവദിക്കണം

fairy tale

ചാവക്കാട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും.
മുനക്കക്കടവ് ഹാര്‍ബറിലെ 500 ഓളം ബോട്ടുകളിലെയും 1000 ഓളം വരുന്ന അനുബന്ധതൊഴിലാളികള്‍ക്കും ഇനി വറുതിയുടെ നാളുകള്‍.
ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം 47 ദിവസം കഴിഞ്ഞ് ജൂലൈ 31നാണ് അവസാനിക്കുന്നത്. മത്സ്യബന്ധന നിരോധനം കണക്കിലെടുക്ക് തമിഴ്നാട്ടുകാരുടെയും തെക്കന്‍ ജില്ലക്കാരുടെയും ഉടമസ്ഥയിലുള്ള 100 ഓളം ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പോയിക്കഴിഞ്ഞു. അവശേഷിക്കുന്ന ചിലര്‍ ചൊവ്വാഴ്ച്ച വൈകിട്ടോടെ നാട്ടിലേക്ക് പോകും. നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ചില ബോട്ടുകള്‍ അറ്റകുറ്റ പണിക്കായി കരയിലേക്ക് കയറ്റി വെച്ചു. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂണിയനുകളിലായി 80 തൊഴിലാളികളാണുള്ളത്. മത്സ്യത്തിന്‍്റെ ലഭ്യത കുറഞ്ഞതോടെ ഇവരില്‍ പലരും നേരത്തെ തന്നെ വരാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോതില്‍ ചെമ്മീന്‍ ലഭിച്ചത് പലര്‍ക്കും ആശ്വസമായിരുന്നു. ട്രോളിംഗ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഈ വിഭാഗക്കാര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായത്തെുന്നത് പതിവല്ലാത്തതിനാല്‍ കയറ്റിറക്ക തൊഴിലാളികള്‍ക്കും ഒന്നരമാസം ജോലി ഇല്ലാതാകും. പലരും ഈ കാലയളവില്‍ പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്.
ബോട്ടുകള്‍ക്ക് അറ്റകുറ്റപണി നടത്താനും പെയിന്‍്റടിക്കാനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപണി നടത്താനുമാണ് ട്രോളിങ് നിരോധന കാലം ബോട്ടുടമകള്‍ സമയം കണ്ടത്തെുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മത്സ്യം മുമ്പത്തെപോലെ കാര്യമായി ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യത്തിന്‍്റെ ലഭ്യത കുറഞ്ഞെങ്കിലും ഓരോ ദിവസവും കടലില്‍ പോയി വരാന്‍ 10000 രൂപയോളമാണ് ചെലവാകുന്നത്. ഡീസലിന്‍്റെ വില കുത്തനെ കൂടിയതോടെ മത്സ്യത്തിന്‍്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ബോട്ടുകാര്‍ക്കും കടലില്‍ പോകല്‍ ദുരിതമായിരുന്നു. മീന്‍ തിരഞ്ഞ് പോയി വരാന്‍ ഓരോ ബോട്ടിനും 120 മുതല്‍ 150 വരെ ലിറ്റര്‍ ഡീസല്‍ നിര്‍ബന്ധമാണ്. വലയില്‍ ലഭിച്ച മത്സ്യങ്ങള്‍ക്ക് ഇരട്ടി വില ലഭിച്ചാല്‍ മാത്രമെ ചെലവ് പിടിച്ചു നിര്‍ത്താനാവൂ. കടങ്ങളുടെ നീരാളിപ്പിടുത്തത്തിനിടയില്‍ കഴിയുന്ന മത്സ്യമേഖലയിലെ തൊഴിലാളികള്‍ ട്രോളിംങ് അവസാനിക്കുന്നത് വരെ മറ്റു തൊഴിലുകള്‍ കണ്ടത്തെണം.
പരമ്പരാഗത വള്ളക്കാര്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമല്ലെന്ന ആനുകൂല്യം ഉപയോഗിച്ച് ലൈലാന്‍്റ് എഞ്ചിനുകള്‍ ഘടിപ്പിച്ച വലിയ വള്ളക്കാര്‍ മീന്‍ പിടിക്കാന്‍ കടലിലിറങ്ങുന്നതില്‍ ബോട്ടുകാര്‍ക്കിടില്‍ ശക്തമായ അമര്‍ഷമുണ്ട്. പരമ്പരാഗത വള്ളക്കാരില്‍ തങ്ങളുമുണ്ടൊണ് ലൈലാന്‍്റ് യന്ത്രങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിക്കാനിറങ്ങുന്ന വലിയ വള്ളക്കാരുടെ അവകാശവദം. കഴിഞ്ഞ വര്‍ഷങ്ങളിലും ട്രോളിംഗ് നിരോധന കാലത്ത് ഇവര്‍ക്ക് തടസ്സങ്ങളുണ്ടായിട്ടില്ല. ചാവക്കാട്, തിരുവത്ര, എടക്കഴിയൂര്‍ മേഖലയിലെ എട്ടു വള്ളങ്ങള്‍ ഉള്‍പ്പടെ ചേറ്റുവ അഴിയില്‍ 50 ഓളം ലൈലാന്‍്റ് വള്ളങ്ങളാണ് തമ്പടിച്ചിട്ടള്ളത്. ഇക്കുറിയും തങ്ങള്‍ മീന്‍ പിടിക്കാനിറങ്ങുമെന്ന് ലൈലന്‍്റ് വള്ളങ്ങളുടെ ഉടമകള്‍ വ്യക്തമാക്കി.
ട്രോളിംഗ് നിരോധന കാലത്ത് തൊഴിലില്ലാതെ പ്രയാസമനുഭവിക്കു മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനവദിക്കണമെന്ന് മുനക്കക്കടവ് ഹാര്‍ബറിലെ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് പി.എ സിദ്ധി മുനക്കക്കടവ് ആവശ്യപ്പെട്ടു.

Macare health second

Comments are closed.