mehandi new

ആംബുലൻസിൽ രാസ ലഹരി ഉപയോഗവും വില്പനയും – രണ്ട് പേർ അറസ്റ്റിൽ

fairy tale

ചേറ്റുവ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പോലീസ് പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം പിടിയിലായത്. നാസ് കെയർ ആമ്പുലൻസാണ് മയക്കു മരുന്ന് വിപണനത്തിനായി ഉപയോഗിച്ചിരുന്നത്. 

planet fashion

ആവശ്യക്കാർക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. രാസ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും വാഹനത്തിൽ നിന്നും കണ്ടെത്തി. ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു.

Macare 25 mar

Comments are closed.