കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപ തട്ടി – ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

ചാവക്കാട്: ചാവക്കാട്ട് എം.കെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത രണ്ട് ജീവനക്കാരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി സ്വദേശി അണ്ടത്തോട് ചാലിൽ മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി കുന്നത്ത് വീട്ടിൽ അജ്മൽ എന്നിവരാണ് പിടിയിലായാത്. എം.കെ സൂപ്പർമാർക്കറ്റിൽ സീനിയർ അക്കൗണ്ടന്റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി ലഭിച്ച കളക്ഷൻ തുകയുടെ കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നാണ് സൂപ്പർ മാർക്കറ്റ് അധികൃതർ പറയുന്നത്. ചാവക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments are closed.