പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ചാവക്കാട് : പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. മുതുവട്ടൂർ സ്വദേശി നിസ്സലാമുദ്ധീൻ (38), ആന പാപ്പാൻ ബിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നിസാമുദീന്റെ നെഞ്ചെല്ലുകൾ തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പറമ്പിൽ ജയപ്രകാശന്റെ വീട്ടിൽ നിന്നും പുറപ്പെട്ട എഴുന്നെള്ളിപ്പിനിടെ പുന്ന സ്കൂൾ റോഡിൽ വെച്ച് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. മരുതയൂർ കുളങ്ങര മഹാദേവൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റവരെ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇരുവരെയും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.