
വെളിയങ്കോട് : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം. രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ശിഹാബ് (സ്ലാബ് മതിൽ) എന്നവരുടെ മകൻ ആഷിക് (20), പൊന്നാനി കറുകത്തിരിത്തി വളവിൽ മാട്ടേരിവളപ്പിൽ ഫാസിൽ (21) എന്നിവരാണ് മരിച്ചത്. ഇന്ന് ശനിയാഴ്ച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആഷിക്കിന്റെ മരണം താലൂക്ക് ആശുപത്രിയിൽ സ്ഥിരീകരിച്ചു. വിദഗ്ദ്ധ ചികിത്സക്കായി ഫാസിലിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാഷികിന്റെ ഇരുപതാം പിറന്നാളായിരുന്നു ഇന്ന്.


Comments are closed.