mehandi new

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു

fairy tale

തൃപ്രയാർ : ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ  എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരുടെയും മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു.

Macare 25 mar

Comments are closed.