mehandi new

ഉദയ സാഹിത്യപുരസ്‌കാരം – 2023 വിതരണം ചെയ്തു

fairy tale

ഇരട്ടപ്പുഴ : ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം ഹരിത സാവിത്രിയ്ക്കും അജിജേഷ് പച്ചാട്ടിനും വിമീഷ് മണിയൂരിനും ഇരട്ടപ്പുഴ ബിസ്മി ഓഡിറ്റോറിയത്തിൽ  നടന്ന വിപുലമായ ചടങ്ങിൽ വെച്ച് എഴുത്തുകാരനും പ്രശസ്ത സിനിമ നടനുമായ വി. കെ. ശ്രീരാമൻ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാനും മുൻ എംഎൽഎ യുമായ കെ.വി. അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.

planet fashion

നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച “സിൻ”നും, ചെറുകഥ വിഭാഗത്തിൽ  അജിജേഷ് പച്ചാട്ടിന്റെ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച “കൂവ”യ്ക്കും, കവിത  വിഭാഗത്തിൽ വിമീഷ് മണിയൂരിന്റെ ഡി സി ബുക്ക്സ്പ്ര സിദ്ധീകരിച്ച”യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു” എന്ന കൃതിക്കും പുരസ്കാരം ലഭിച്ചു. അവാർഡ് ജേതാക്കൾക്ക് 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും നൽകി.

ചടങ്ങിൽ മിസിരിയ മുസ്താഖലി, ഷൈനി ഷാജി, ടി. ബി. ശാലിനി, എം. എസ്. പ്രകാശൻ, അഡ്വ. മുഹമ്മദ്‌ നാസിഫ്, പ്രസന്ന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വായനശാല സെക്രട്ടറി  വലീദ് തെരുവത്ത് സ്വാഗതവും കെ.വി. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.
തുടർന്ന് വായനശാല വനിതാ വേദിയുടെയും ബാല വേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.