mehandi new

ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു – വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവരുടെ രചനകൾക്ക് അവാർഡ്

fairy tale

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വിനീഷ് കെ.എൻ എഴുതിയ നിഴൽപ്പോര്, ചെറുകഥ വിഭാഗത്തിൽ ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ, കവിതയിൽ ശൈലൻ രചിച്ച രാഷ്ട്രമീ-മാംസ എന്നിവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. 200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ് അഹമ്മദ്, മനോഹരൻ പേരകം എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതി കൃതികൾ തെരഞ്ഞെടുത്തത്. ഡിസംബർ 23ന് ഇരട്ടപ്പുഴയിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.  തെരഞ്ഞെടുത്ത ഓരോ കൃതിക്കും 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും പുരസ്കാരമായി നൽകും.

planet fashion

Comments are closed.