mehandi new

യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ മുരളീധരന്‍ ചാവക്കാട്‌ മേഖലയില്‍ പര്യടനം നടത്തി

fairy tale

ചാവക്കാട് : യു ഡി എഫ്‌ സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ചാവക്കാട്‌ മേഖലയില്‍ പര്യടനം നടത്തി. മണത്തല ജുമാമസ്ജിദ്‌, താലൂക്ക്‌ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, സര്‍ക്കാര്‍ ആശുപത്രി, ഹയാത്  ആശുപത്രി, മുതുവട്ടൂർ രാജാ ആശുപത്രി, എം കെ സൂപ്പർ മാര്‍ക്കറ്റ്‌, ബ്യുട്ടി സിൽക്‌സ്, മെഹന്ദി വെഡിങ് മാൾ, മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഓഫിസ്‌, മമ്മിയൂർ എൽ എഫ് കോൺവെൻറ്, ചാവക്കാട്‌ കോടതി, പുന്ന അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിൽ വോട്ട് തേടിയെത്തിയ മുരളീധരൻ പുന്ന നൌഷാദിന്റെ ഖബറിടവും സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണി മുതലായിരുന്നു ചാവക്കാട്ടെ പര്യടനം.

planet fashion

ചാവക്കാട്‌ ഹയാത്ത്‌ ആശുപത്രിയില്‍ എം.ഡി ഡോ. ശൗജാദ്‌ മുഹമ്മദ്‌ സ്വീകരിച്ചു. മാനേജര്‍ മുഹമ്മദ്‌ ഷാക്കിര്‍, നഴ്‌സിങ്‌ സുപ്രണ്ട് ഒ ഇ അജിത ദേവി, മറ്റു ഡോക്ടര്‍മാരെയും ജീവനക്കാരുമായും നേരില്‍ക്കണ്ട്‌ വോട്ട്‌ അഭ്യര്‍ഥിച്ചു. ചാവക്കാട്‌ കോടതിയിലെത്തിയ സ്ഥാനാര്‍ഥി സബ്‌ കോടതി, മുന്‍സിഫ്‌കോടതി, മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരോടും അഭിഭാഷകരോടും വോട്ട്‌ അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ ലോയേഴ്‌സ്‌ കോണ്‍ഗ്രസ്‌ ചാവക്കാട്‌ യൂനിറ്റ്‌ പ്രസിഡന്റ് തേര്‍ളി അശോകന്‍, ഭാരവാഹികളായ അനിഷ ശങ്കര്‍, ഫരീദാബാനു, ഷൈന്‍ മനയില്‍, കെ.ബി. ഹരിദാസ്‌, കെ.എം. കുഞ്ഞുമുഹമ്മദ്‌, ഫ്രെഡി പയസ്‌, ജൂലി ജോര്‍ജ്‌, അഹമ്മദ്‌ ഷിബിന്‍, ബിജു വലിയപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.

യു ഡി എഫ് നേതാക്കളായ ഒ. അബ്ദുറഹ്മാന്‍ കൂട്ടി, സി.എച്ച്‌. റഷീദ്‌, അരവിന്ദന്‍ പല്ലത്ത്‌, പി. യതീന്ദ്രദാസ്‌, കെ.വി. ഷാനാവാസ്‌, കെ.വി. സത്താര്‍, പി.വി. ബദറുദ്ദീന്‍, കെ.വി.യൂസഫലി, ലത്തീഫ്‌ പാലയൂര്‍, ഫൈസല്‍ കാനാമ്പുള്ളി, ഫൈസല്‍ ചാലില്‍, അനീഷ് പാലയൂർ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Ma care dec ad

Comments are closed.