mehandi banner desktop

സാദിഖലിയുടെ ബാങ്ക് ബാലന്‍സ് 12,083 രൂപ

fairy tale

ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ.പി.എം.സാദിഖലിക്ക് മൂന്ന് ബാങ്കുകളിലായി ആകെയുള്ള തുക 12,083 രൂപ. തിങ്കളാഴ്ച വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് പത്രികയിലെ സ്വത്തുവിവര കണക്ക് പ്രകാരം തൃശ്ശൂല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, തൃപ്രയാര്‍ എസ്.ബി.ടി, ചാവക്കാട് എസ്.ബി.ഐ. എന്നീ മൂന്ന് ബാങ്കുകളിലാണ് സാദിഖലിക്ക് എക്കൗണ്ടുകളുള്ളത്. തൃശ്ശൂര്‍ ബാങ്കില്‍ തുകയില്ല. തൃപ്രയാര്‍ ബാങ്കില്‍ 1083 രൂപയും ചാവക്കാട് ബാങ്കില്‍ 11,000 രൂപയുമുണ്ട്. 2000 രൂപയാണ് കൈവശമുള്ളത്. എന്നാല്‍ ഭാര്യ മുംതാസിന്റെ പേരില്‍ കിരാനെല്ലൂരില്‍ 30 സെന്റ് സ്ഥലവും 120 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും ഒരു കാറുമുണ്ട്. കാറിന് 2,70,000 രൂപ വായ്പയുണ്ട്. മൂത്ത മകന്‍ ഫഈസ് മുഹമ്മദിന്റെ പേരില്‍ 93,068 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റുമുണ്ട്.
മണത്തല ജുമാമസ്ജിദില്‍ പ്രാര്‍ത്ഥനക്ക് ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സാദിഖലി പത്രിക സമര്‍പ്പണത്തിന് പുറപ്പെട്ടത്.

planet fashion

Comments are closed.