mehandi new

കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

fairy tale

ഗുരുവായൂര്‍: ജനകീയാസൂത്രണത്തിലെ ഭവന നിര്‍മാണ പദ്ധതിയുടെ ഗഡുക്കള്‍ വിതരണം ചെയ്യാന്‍ കാലതാമസമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയിലെ കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ ഉപരോധിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ആന്റോ തോമസ്, കൗണ്‍സിലര്‍മാരായ റഷീദ് കുന്നിക്കല്‍, ബഷീര്‍ പൂക്കോട്, ഷൈലജ ദേവന്‍, ടി.കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഗഡുക്കള്‍ അനുവദിച്ച് കിട്ടാനായി പല തവണ ഗുണഭോക്താക്കള്‍ ഓഫിസില്‍ വന്ന് മടങ്ങുന്ന അവസ്ഥയാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഈ മാസം തന്നെ ഫണ്ട് വിതരണം ചെയ്യുമെന്നാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Comments are closed.