mehandi new

പോരാട്ടത്തിന് തീ പകർന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

fairy tale

ചാവക്കാട്: ചാവക്കാട് നഗരസഭ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന കൺവെൻഷൻ  ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചാവക്കാട് നഗരസഭയിലെ 33 യു ഡി എഫ്സ്ഥാ നാർഥികളും നേതാക്കൾക്കൊപ്പം വേദിയിൽ അണിനിരന്നതോടെ സദസ്സിൽ ആരവമുയർന്നു.

planet fashion

യു ഡി എഫ് നേതാക്കളായ ഒ അബ്ദുറഹ്മാൻ കുട്ടി, സി എച്ച് റഷീദ്, ഗോപ പ്രതാപൻ, കെ നവാസ്, ഫൈസൽ കാനാംപുള്ളി തോമസ് ചിറമേൽ, ഇ ജെ ജോസ്, അനസ്, പി വി ബദറുദ്ധീൻ, ലത്തീഫ് പാലയൂർ, എച്ച് എം നൗഫൽ, കെ വി സത്താർ, ആർ ഒ ഇസ്മായിൽ, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.

Comments are closed.