Header

യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പിഎം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ചില്‍ യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി. മത്സ്യതൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ എം അലാവുധീന്‍ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി എക്സി.അംഗം പി കെ അബൂബകര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ്, ഡി സി സി ജനറല്‍ സെക്രട്ടറി കെ ഡി വീരമണി, എസ് ടി യു സംസ്ഥാന സെക്രട്ടറി പി എ ഷാഹുല്‍ ഹമീദ്, കെ കെ ഇസ്മയില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ കെ കാര്‍ത്യായനി, സി വി സുരേന്ദ്രന്‍, സി മുസ്ഥാഖലി, പി മൊയ്തീന്‍ഷ, പി എസ് മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.