
പാലയൂർ : പ്രവർത്തന രഹിതമായ ഗുരുവായൂർ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാന്റിന്റെ മറവിൽ ചക്കംകണ്ടം പുഴയേയും, തെക്കൻ പാലയൂർ, ചക്കംകണ്ടം പ്രദേശങ്ങളെയും കക്കൂസ് മാലിന്യം കൊണ്ട് മൂടുന്നതിനെതിരെ യൂ ഡി എഫ് പാലയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഗുരുവായൂർ എം എൽ എ യുടെയും, വാർഡ് കൗൺസിലറുടെയും, മുനിസിപ്പലിറ്റികളുടെയും തലതിരിഞ്ഞ വികസന’ കാഴചപ്പാടിന്റെ ഇരകളാണ് ചക്കംകണ്ടം നിവാസികളെന്നും വർഷങ്ങളായി മാലിന്യദുരിതം അനുഭവിക്കുന്ന പാലയൂർ പ്രദേശവാസികളുടെ വിഷയത്തിൽ ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡ് കൗൺസിലറുടെ മൗനം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ പറഞ്ഞു. ദസ്തഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

പതിനാലാം വാർഡ് കൗൺസിലർ സുപ്രിയ രാമചന്ദ്രൻ, യു ഡി എഫ് നേതാക്കളായ ലത്തീഫ് പാലയൂർ, പി എം അനസ്, പി വി പീറ്റർ, പി വി മനാഫ്, സുഭാഷ് പൂക്കാട്ട്, ആസിഫ് വലിയകത്ത്, എ ടി മുഹമ്മദാലി, ഇക്ബാൽ കളിയത്ത്, ആർ ഒ ഇസ്മായിൽ, താഹിർ മാളിയേക്കൽ,
അഷറഫ്, കെ എസ് അൻസിൽ, റഫീഖ്, കെ പി അഷറഫ്, ആർ വി ഫൈസൽ, സിയാൻ മാളിയേക്കൽ, ഫഹദ്, റഷീദ്, നാസർ കോനായിൽ എന്നിവർ സംസാരിച്ചു.
ചക്കം കണ്ടം പാലത്ത് നിന്ന് തുടങ്ങിയ നൈറ്റ് മാർച്ചിൽ നൂറോളം പേർ പ്രതിഷേധ ചൂട്ടുമായി പങ്കെടുത്തു. ആരിഫ് എ എ ച്ച് സ്വാഗതവും അനീഷ് പാലയൂർ നന്ദിയും പറഞ്ഞു.

Comments are closed.