mehandi new

രണ്ടാം ഊഴം – ഉമ്മർ കുഞ്ഞി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

Ummer Kunhi kadappuram panchayath president

ചേറ്റുവ : കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ പി വി ഉമ്മർ കുഞ്ഞിയെ തിരഞ്ഞെടുത്തു. പാർട്ടി ധാരണ പ്രകാരം പി കെ ബഷീർ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഉമർ കുഞ്ഞി ഇത് രണ്ടാം തവണയാണ് കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. 2005മുതൽ 2008വരെ യുള്ള കാലയളവിലായിരുന്നു പ്രസിഡന്റായിരുന്നത്.
സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ .സത്യഭാമ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി കെ ബഷീർ നിർദേശിക്കുകയും, കെ. ഡി വീരമണി പിന്താങ്ങുകയും ചെയ്തു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പി.കെ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഷ്ത്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജിദ ഹംസ, പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻമാരായ കെ. ഡി വീരമണി, വി എം മനാഫ്, റസിയ അമ്പലത്ത്, പഞ്ചായത്ത് മെമ്പർമാരായ പി.എം. മുജീബ്, പി.എ. അഷ്ക്കറലി, എം. കെ .ഷൺമുഖൻ, വിവിധ പാർട്ടി നേതാക്കളായ തെക്കരകത്ത് കരിം ഹാജി, കെ.എം. ഇബ്രാഹിം, എം എസ് പ്രകാശൻ, മണികണ്ഠൻ ഇരട്ടപ്പുഴ, വി പി മൻസൂറലി, പി കെ അബൂബക്കർ, പി എസ് എം ഹുസ്സയിൻ, അക്ബർ ചേറ്റുവ, ആർ കെ ഇസ്മാഈൽ, അൻവർ അസീസ്, മൂക്കൻ കാഞ്ചന, നിത വിഷ്ണുപാൽ, ഷാലിമ സുബൈർ, ശ്രീബ രതീഷ്, റഫീഖ ടീച്ചർ, ഷംസിയ തൗഫീഖ്, പഞ്ചായത്ത് സെക്രട്ടറി റ്റി കെ ജോസഫ് എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.