mehandi new

മകളുടെ വിയോഗം താങ്ങാനാവാതെ മാതാവും യാത്രയായി – മകളുടെ മരണവാർത്ത കേട്ട് തളർന്നു വീണ കടപ്പുറം സ്വദേശി നഫീസ ചികിത്സയിലിരിക്കെ മരിച്ചു

fairy tale

ചാവക്കാട്: മകളുടെ വിയോഗ വാർത്ത താങ്ങാനാവാതെ തളർന്ന് വീണ മാതാവ് മകൾക്കൊപ്പം യാത്രയായി. കഴിഞ്ഞ ദിവസം എറണാകുളം ഭർതൃ വീട്ടിൽ മരിച്ച കടപ്പുറം ആശുപത്രിക്ക് വടക്ക് ഭാഗം ഖിളർ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എടക്കഴിയൂർ മുഹമ്മദലി മകൾ ആരിഫ (44)യുടെ മരണ വാർത്ത കേട്ടതോടെയാണ് മാതാവ് നഫീസക്ക് (75) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് നഫീസയുടെ മരണം.

planet fashion

എറണാകുളത്ത് നിന്നും കൊണ്ടുവന്ന ആരിഫയുടെ മൃതദേഹം ഇന്നലെ ശനിയാഴ്ച വൈകുന്നേരം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു. മാതാവ് നഫീസയുടെ കബറടക്കം ഇന്ന് വൈകീട്ട് മകളുടെ കബറിനടുത്ത് തന്നെ നിർവഹിച്ചു. മറ്റു മക്കൾ: ഷെരീഫ്, നൗഷാദ്, ശംസു, ഫൈസൽ(മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി), കബീർ, ഫൗസിയ,  മരുമക്കൾ: സീനത്ത്, ഹഫ്സത്ത്, റാഹില, അസീസ്, റനീഫ് (പരേതയായ ആരിഫയുടെ ഭർത്താവ് )

Comments are closed.