mehandi banner desktop
Chavakkad online

അപ്രഖ്യാത പവർകട്ട്; കേരളത്തെ ഇരുട്ടിലാക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം പ്രതിഷേധം

Ft

ചാവക്കാട്: അപ്രഖ്യാത പവർകട്ട് നടപ്പാക്കി കേരളത്തെ ഇരുട്ടിൽ ആക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവുംനടത്തി.

Jan oushadi

മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ നടന്ന പ്രതിക്ഷേധ സംഗമത്തിൽ  എ എ മഹേന്ദ്രൻ, കെ.എം അലി, കെ.വി ശശി, ഹസ്സൻ മുമ്പറാക്ക് എന്നിവർ സംസാരിച്ചു, പ്രകടനത്തിന് സന്തോഷ് കരിമ്പൻ, കെ.പി രഞ്ജൻ, കെ.എസ് അനിൽ, മഞ്ജുഷാ സുരേഷ്, കെ.സി പ്രേമൻ, സുഗുണൻ കളത്തിൽ, പി.ഐ ഇല്യാസ്, മണി മടേക്കടവ് എന്നിവർ നേതൃത്വം കൊടുത്തു.

തിരുവത്ര ലോക്കൽ  കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവത്രയിൽ  നടത്തിയ പ്രതിഷേധം സിപിഎം തിരുവത്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, കെ ആർ ആനന്ദൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന് പി പി രണദിവെ, പി കെ മോഹനൻ, ടി എം ഷഫീക്ക്, കെ യു ജാബിർ,  എം. എ ബഷീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.