mehandi new

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

fairy tale

വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഉണർവ്വ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ ബോധവത്‌കരണവും പി.എസ്.സി. പരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. യുവജന ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ സഹകരണവും ഉറപ്പുവരുത്തും. വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ നടന്ന ഉണർവ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു. തീരദേശ മേഖലയിലെ സാമൂഹികവും സംസ്‌കാരികവുമായ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതിന് വെളിയങ്കോട് വെസ്റ്റ് മഹല്ല് നടപ്പാക്കുന്ന ഉണർവ്വ് പദ്ധതി എന്തുകൊണ്ടും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു.

planet fashion

വിദ്യാഭ്യാസ മേഖലയിൽ പ്രതിഭകളായവർക്ക് മഹല്ല് കമ്മിറ്റിനൽകുന്ന ഉണർവ്വ് പ്രതിഭാപുരസ്‌കാരം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ കൈമാറി. മഹല്ല് ഖത്തീബ് യു.ടി. സാലിഹ് ബാഖവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജെ.സി.ഐ. മേഖലാ പരിശീലകൻ സുബാഷ് നായർ ക്ലാസിന് നേതൃത്വം നൽകി. മഹല്ല് ഭാരവാഹികളായ വി. എം. യൂസഫ്, പി. ബി. ഹസൈനാർ, എച്ച്. എച്ച്. ഹനീഫ, ടി. എം. ഹംസ, ഫാറൂഖ് വെളിയങ്കോട്, ജെ. സി. ഐ. മേഖലാ പ്രസിഡൻറ് എൻ. ഖലീൽറഹ്‌മാൻ, അധ്യാപകൻ എം. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ :  വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നൽകുന്ന ഉണർവ്വ് പ്രതിഭാപുരസ്‌കാരം കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ കൈമാറുന്നു.

Ma care dec ad

Comments are closed.