മന്നലാംകുന്ന് ആഴക്കടലിൽ അജ്ഞാത മൃതദേഹം

ചാവക്കാട് : മന്നലാംകുന്ന് ആഴക്കടലിൽ മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് മുനക്കക്കടവ് തീരദേശ പൊലീസ് സംഘം കടലിലേക്ക് പുറപ്പെട്ടു. വള്ളക്കാരാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ബുധനാഴ്ച പുലർച്ചെ ചേറ്റുവ കടലിൽ മത്സ്യബന്ധനത്തിനിടയിൽ വീശിയടിച്ച കാറ്റിൽ വള്ളത്തിൽ നിന്ന് തെറിച്ചു വീണ് മത്സ്യ തൊഴിലാളിയായ ഏങ്ങണ്ടിയൂർ എത്തായ് സ്വദേശി വിജേഷിനെ കടലിൽ കാണാതായിരുന്നു. മൂന്നു ദിവസം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇതിനിടെയാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് മത്സ്യ തൊഴിലാളികൾ കണ്ടത്.


Comments are closed.