
പുന്നയൂർക്കുളം : അണ്ടത്തോട് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയും, ന്യായമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയും, സുരക്ഷ ഭീഷണി നേരിടുന്ന പെരിയമ്പലം ഉൾപ്പെടെ യുള്ള പ്രദേശങ്ങളെ ഒഴിവാക്കി 4.5 കോടി ഫണ്ട് ഉപയോഗിച്ച് 500 മീറ്റർ മാത്രം ഭിത്തി നിർമിക്കാനുള്ള എം എൽ എ യുടെ പ്രയത്നം ജനസുരക്ഷക്ക് വേണ്ടിയല്ലന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽനാസർ പറഞ്ഞു. അണ്ടത്തോട് ബീച്ച് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ടി എം അക്ബർ, ജില്ലാ ട്രഷറര്‍ യഹിയ മന്നലാംകുന്ന്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഷ്‌റഫ് വടക്കൂട്ട്, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാർ അണ്ടത്തോട് പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് സകരിയ പൂക്കാട്ട്, ബ്രാഞ്ച് പ്രസിഡന്റ് അയൂബ് പെരിയമ്പലം ഉൾപ്പെടെ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.

Comments are closed.