വി അബ്ദു നാടിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിച്ച മഹത് വ്യക്തിത്വം – സർവ്വകക്ഷി അനുശോചന യോഗം

ചേറ്റുവ : ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദുവിന്റെ നിര്യാണത്തിൽ എങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷി അനുസ്മരണയോഗം ചേർന്നു. വി. അബ്ദുവിന്റെ ആകസ്മിക വിയോഗത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി. ചേറ്റുവ പാലം, കടൽക്ഷോഭ പ്രശ്നങ്ങൾ തുടങ്ങി നാടിന്റെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് അബ്ദുവെന്ന് യോഗം വിലയിരുത്തി. വി പി അബ്ദുല്ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു.

സി എച്ച് അബ്ദുൽ റഷീദ്, എം. എ ഹാരിസ് ബാബു. സുനിൽ കാര്യാട്ട്, സേവ്യർ പുലിക്കോട്ടിൽ, തങ്കപ്പൻ, എം.എ സീബു, കെ. ആർ രാജേഷ്, മുഹമ്മദ് റാഫി പി എം, സെയ്തു വലിയകത്ത്, ആർ.എം സിദ്ദീഖ്, ഇബ്രാഹിം കുന്നത്തക്കായിൽ, ഡോ. ഷക്കീർ ഹുസൈൻ, മഖ്സൂദ് പണിക്കവീട്ടിൽ, സുബൈർ വലിയകത്ത് നൗഫൽ ചേറ്റുവ എന്നിവർ സംസാരിച്ചു.

Comments are closed.