mehandi banner desktop
Chavakkad online

മരം ഒടിഞ്ഞുവീണ് മരിച്ച വിഷ്ണുവിന്റെ വീട്ടിൽ വി എം സുധീരൻ സന്ദർശിച്ചു

fairy tale

മണലൂർ: കാലവർഷക്കെടുതിയിൽ കാറ്റിൽ മരം ഒടിഞ്ഞുവീണ് മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണുവിന്റെ വീട്ടിൽ മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ സന്ദർശിച്ചു, റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും, ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ. ജെ ജെനീഷിനെയും വി എം സുധീരൻ ഫോണിൽ വിളിച്ച് പരമാവധി ധനസഹായം വിഷ്ണുവിന്റെ വീട്ടുകാർക്ക് അനുവദിച്ചു നൽകണമെന്ന് വി എം സുധീരൻ അഭ്യർത്ഥിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒ ജെ ജെനീഷ് അടുത്ത ദിവസം തന്നെ വിഷ്ണുവിന്റെ വീട് സന്ദർശിക്കാം എന്ന് വി എം സുധീരനോട് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ, ഡിസിസി ഭാരവാഹികളായ കെ. കെ ബാബു, കെ.ബി ജയറാം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ പ്രകാശൻ എന്നിവർ വി എം സുധീരനോടൊപ്പം ഉണ്ടായിരുന്നു

planet fashion

Comments are closed.