Header

വടക്കേകാട് കളിക്കുന്നതിനിടയിൽ 9 വയസു കാരൻ കുഴഞ്ഞു വീണു മരിച്ചു

വടക്കേക്കാട്: കല്ലിങ്ങൽ റോഡിൽ അവുട്ടി ഹാജിയുടെ പള്ളിക്കടുത്ത് മാരാത്ത് നവാസ് മകൻ സയാൻ (9)ആണ് കുഴഞ്ഞു വീണു മരിച്ചത്.

കൂട്ടുകാരുമായി മുറ്റത്തു കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

Comments are closed.