mehandi banner desktop
Chavakkad online

വടക്കേക്കാട് സർവീസ് സഹകരണ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു

Ft

വടക്കേകാട് : വടക്കേക്കാട് സർവീസ് സഹകരണ  ബാങ്കിൽ നിന്നും ലോൺ എടുത്ത് വർഷങ്ങളായി വീഴ്ച വരുത്തിയവരിൽ നിന്നും തുക പിരിച്ചെടുക്കുന്നതിനായി  ജപ്തി നടപടികൾക്ക് തുടക്കം കുറിച്ചു.

Jan oushadi

ബാങ്കിന് വന്ന ബാധ്യതകൾ തീർക്കുന്നതിന് വേണ്ടി ഭരണസമിതി എടുത്ത കൂട്ടായ തീരുമാനം അനുസരിച്ചാണ് ജപ്തി നടപടികൾ ആരംഭിച്ചത്.  

ഇതിൻറെ ഭാഗമായി എ ആർ ഓഫീസിലെ ഉദ്യോഗസ്ഥർ പതിനഞ്ചോളം വീടുകളിൽ ജപ്തി നടപടികൾ സ്വീകരിച്ചു.

വടക്കേക്കാട് സർവീസ് സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തവർ ജപ്തിനടപടികൾ ഒഴിവാക്കാൻ ബാങ്കുമായി സഹകരിക്കണമെന്ന്  പ്രസിഡണ്ട് അഷറഫ് തറയിൽ അറിയിച്ചു.

Comments are closed.