mehandi new

ചാവക്കാട് എം ആർ ആർ എം സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ ഓർമ്മ ദിനം ആചരിച്ചു

fairy tale

ചാവക്കാട് : മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം ഡി ഷീബ  അധ്യക്ഷത വഹിച്ചു. 

planet fashion

സീനിയർ അസിസ്റ്റന്റ് ജെ ലൗലി, സ്റ്റാഫ് സെക്രട്ടറി പി ഷീജ, വിദ്യാരംഗം കൺവീനർ എ എം ഗ്രീഷ്മ ദേവി, എസ് ആർ ജി കൺവീനർ പി സി ശ്രീജ, അനദ്ധ്യാപക പ്രതിനിധി എൻ വി മധു, ദീപ എൻ എ, ഷിജി ടി ഡി, നിനോ ഇ കെ, ഹരിത എൻ വി, ചിത്ര കെ എസ് എന്നിവർ സംസാരിച്ചു. 

പുസ്തക പ്രദർശനം, ബഷീർ കൃതികളുടെ വായന,  പോസ്റ്റർ പ്രദർശനം, ബഷീർ അനുസ്മരണ ഗാനം, കവിത, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

Ma care dec ad

Comments are closed.