mehandi new

വാൻ മറിഞ്ഞു അപകടം – ഒരുമനയൂർ മുത്തമ്മാവിൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

fairy tale

planet fashion

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവിൽ കേറ്ററിംഗ് വാൻ മറിഞ്ഞു അപകടം. ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഇന്ന് അർധരാത്രി 12.10 ഓടെയാണ് അപകടം.
ആർക്കും പരിക്കില്ല.

മലപ്പുറം സ്വദേശികളുടെ മരുപ്പച്ച ഇവന്റ് മേനെജ്‌മെന്റ് സെർവീസിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വിവാഹ ആവശ്യത്തിനുള്ള മത്സ്യ മാംസാദികളുമായി കൊല്ലത്തേക്ക് പോവുകയായിരുന്നു.
റോഡിലെ വലിയ താഴ്ചയുള്ള എഡ്ജ് ആണ് അപകടം വരുത്തിയത്. ഓടിക്കൊണ്ടിരിക്കെ റോഡരികിലേക്ക് ഇറങ്ങിയ വാഹനം തിരിച്ചു റോഡിലേക്ക് കയറുന്നതിനിടെ മറിയുകയായിരുന്നു.

ഡ്രൈവറും സഹായിയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞു ചാവക്കാട് പോലീസ് സ്ഥലത്തെത്തി. വാഹനം നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Jan oushadi muthuvatur

Comments are closed.