ലഹരിക്കെതിരെ വെളിയങ്കോട് മഹല്ല് ബഹുജന സംഗമം

വെളിയങ്കോട് : സമൂഹവിപത്തിനെതിരെ നമുക്ക് കൈകോർക്കാം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബഹുജന സംഗമം നടത്തി. വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ നടന്ന ബഹുജന സംഗമം പൊന്നാനി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ഹരിനാരായണൻ ഉദ്‌ഘാടനം ചെയ്‌തു. മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഹക്കീം വാഫി വള്ളിക്കാപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് സാലിഹ് ബാഖവി, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിർ തണ്ണിത്തുറക്കൽ, എം.എം. അറബിയ്യ കേന്ദ്ര മദ്രസ പ്രഥമാധ്യാപകൻ റഫീഖ് പുതുപൊന്നാനി, മഹല്ല് ഭാരവാഹികളായ വി.എം. യൂസഫ്, ടി.എച്ച്. അബ്‌ദുല്ല, പി.ബി. ഹസൈനാർ, എച്ച്.എം. ഹനീഫ, ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ലഹരിക്കെതിരെ വെളിയങ്കോട് വെസ്റ്റ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന സംഗമം സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ഹരിനാരായണൻ ഉദ്‌ഘാടനം ചെയ്യുന്നു.

Comments are closed.